യേശുവേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു

യേശുവേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു

കരുണയുടെ ജപമാല

ദയവായി, സാധാരണ റൊസാരിയോ ഉപയോഗിക്കുക.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക്‌ തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ. ആമ്മേൻ

നമ നിറഞ്ഞ മറിയമേ, സ്വസ്തി ,കർത്താവ് അങ്ങയോടുകൂടെ.സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാ കുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ. ആമ്മേൻ

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു‍. അവിടുത്തെ ഏകപുത്രനും നമ്മുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു‍. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു പന്തിയോസ്‌ പീലാത്തോസിന്‍റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌ കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ച്‌ അടക്കപ്പെട്ടു പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തു സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത്‌ ഇരിക്കുന്നു‍. അവിടുന്നു‍ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു‍. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു‍. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്‍മാ‍രുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു ആമ്മേന്‍!

വലിയ മണികളിൽ: നിത്യ പിതാവേ, ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്തവും അങ്ങേക്കു ഞങ്ങൾ കാഴ്ചവെയ്ക്കുന്നു.

ചെറിയ മണി കളിൽ : ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ (10 പ്രാവശ്യം)

ഇപ്രകാരം 5 ദശകം പൂർത്തിയാകുമ്പോൾ : പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും മേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

കരുണയുടെ ജപമാല